KeralaLatest NewsNews

യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയ പെൺകുട്ടി മരിച്ചു

കോയമ്പത്തൂർ: യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയ പെൺകുട്ടി മരിച്ചു. പത്തനംതിട്ട കടമനിട്ടയിൽ യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയ പെൺകുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം പെൺകുട്ടിയെ എയർ ആംബുലൻസിൽ കോയമ്പത്തൂരിലെ ആശുപത്രീയിലേക്ക് മാറ്റിയിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്നു രാവിലെയോടെയാണ് മരണം. 80 ശതമാനത്തിലേറെ യുവതിക്ക് പൊള്ളലേറ്റിരുന്നു.

ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. തന്റെ കൂടെ രാത്രിയിൽ ഇറങ്ങി വരണമെന്ന ആവശ്യം നിരസിച്ചതിനാണ് കടമ്മനിട്ട സ്വദേശി സജില്‍(20) എന്ന യുവാവ്‌ പതിനേഴുകാരിയെ തീ കൊളുത്തിയത്. പിന്നീട് പിടിയിലായ സജിൽ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഇയാൾക്കും 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button