Latest NewsIndia

യുപിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള ! മൂന്ന് ലക്ഷം കവര്‍ന്നു.

ലഖ്‌നൗ: യു.പിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള. കൈബോംബെറിഞ്ഞാണ് കൊള്ള നടത്തിയത്. ഉത്തര്‍പ്രദേശിലെ ജലൗന്‍ ജില്ലയല്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ബോംബ് എറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച് മൂന്നു ലക്ഷം രൂപ കവര്‍ന്നു. രണ്ടു പേരാണ് കവര്‍ച്ച നടത്തിയത്. ബാങ്കിലേക്ക് കടന്നുവന്ന കവര്‍ച്ചക്കാര്‍ ബോംബ് എറിയുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയുമായിരുന്നു. പണം കവര്‍ന്ന ശേഷം ഇവര്‍ സ്ഥലത്തുനിന്നും കടന്നുകളഞ്ഞു. ബാങ്കിലെ സിസിടിവിയില്‍ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button