ന്യൂഡല്‍ഹി : രാജ്യത്തിനുള്ളില്‍നിന്നുള്ള ഫോണ്‍ കോളുകള്‍ (ഇന്‍കമിങ്) സ്വീകരിക്കുതിന് നിലവിലെ ചാര്‍ജായ മിനിറ്റിന് 14 പൈസ പോരാ, 30-35 പൈസയെങ്കിലും വേണമെന്ന് മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവ ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച് ഇന്റര്‍ കണക്ഷന് യൂസേജ് ചാര്‍ജ് (ഐയുസി) ഉയര്‍ത്താന്‍ ടെലികോം നിയന്ത്രണ അതോറിറ്റി തീരുമാനിച്ചാല്‍ ഉപയോക്താക്കളുടെ മൊബൈല്‍ ബില്‍ തുക ഉയരും. ടെലികോം താരിഫിന്റെ പ്രധാന ഘടകമാണ് ഐയുസി.
ഐഡിയയില്‍നിന്ന് എയര്‍ടെല്‍ നമ്പറിലേക്ക് ഉപയോക്താവ് വിളിക്കുമ്പോള്‍ മിനിറ്റിന് 14 പൈസ ഐഡിയ എയര്‍ടെലിന് നല്‍കണമെന്നതാണ് ഐയുസി വ്യവസ്ഥ.
എന്നാല്‍, ഐയുസി നിരക്കുതന്നെ എടുത്തു കളയണമെന്ന നിലപാടാണ് റിലയന്‍സ് ജിയോയ്ക്ക്. ജിയോ ഫോണ്‍കോളിന് വരിക്കാരില്‍നിന്നും പണം വാങ്ങുന്നില്ല. ഡേറ്റയ്ക്കു മാത്രമേ ചാര്‍ജുള്ളൂ.
Post Your Comments