ഡൽഹി: ആദ്യമായി സൗരോര്‍ജ ട്രെയിനുകള്‍ രാജ്യത്ത് ഓടിത്തുടങ്ങി. ട്രെയിനുകളില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിക്കുന്നത് മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ്. ഇത്തരത്തിലുള്ള നാല് ട്രെയിനുകൾ ആറ് മാസത്തിനുള്ളില്‍ സൗരോര്‍ജ സഹായത്തോടെ ഓടുമെന്ന് റെയില്‍വേ വക്താവ് അരുണ്‍ കുമാര്‍ സെന്‍ഹ വ്യക്തമാക്കി.
നിലവില്‍ ഡീസല്‍ ജനറേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റും, ഫാനും, സന്ദേശ ബോര്‍ഡുകളും പാനല്‍ സ്ഥാപിക്കുന്നതോടെ സോളാര്‍ എനര്‍ജിയിലാവും പ്രവര്‍ത്തിക്കുക. ബാറ്ററികള്‍ സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്ത് സൂര്യപ്രകാശം ഇല്ലാത്തപ്പോള്‍ ഉപയോഗിക്കും. മാത്രമല്ല എതെങ്കിലും കാരണവശാല്‍ ബാറ്ററി പ്രവര്‍ത്തിക്കാതിരുന്നാല്‍ ഡീസല്‍ ഉപയോഗിക്കാനും സാധിക്കും.
റയില്‍വേ സേവനങ്ങള്‍ ദിനംപ്രതി 23 ലക്ഷത്തോളം ആളുകളാണ് ഉപയോഗിക്കുന്നത്. ഈ പദ്ദതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഒരോ ട്രെയിനും പ്രതിവര്‍ഷം 21,000 ലിറ്റര്‍ ഡീസല്‍ ലാഭിക്കാനാവുമെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്.
Post Your Comments