Latest NewsNewsIndiaHealth & Fitness

സ്കൂളുകള്‍ ഇനി പട്ടാളച്ചിട്ടയിലേക്ക്!

 

ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലും സൈനിക സ്കൂളുകളുടെ ചിട്ട നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉപദേശം. പ്രധാനമന്ത്രിയുടെ ഓഫീസും മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഒരുമിച്ചു നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു നിര്‍ദേശം ഉയര്‍ന്നുവന്നിരിക്കുന്നത്. മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കറുടെ നേതൃത്വത്തില്‍ നിര്‍ദേശം നടപ്പിലാക്കാനുള്ള പദ്ധതികള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.

സൈനിക സ്‌കൂളിന് ആദ്യമായി തുടക്കം കുറിച്ചത് 1961ലെ പ്രതിരോധ മന്ത്രി വി.കെ.കൃഷ്ണമേനോനാണ്. യുവാക്കളെ പ്രതിരോധ സേവനങ്ങള്‍ക്കായി സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അന്ന് നടപ്പിലാക്കിയത്. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ അച്ചടക്കം, കായിക ക്ഷമത, ദേശസ്‌നേഹം എന്നിവ വര്‍ധിപ്പിക്കാന്‍ പുതിയ നിര്‍ദേശം സഹായിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.

ആദ്യ ഘട്ടത്തില്‍ ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും, കേന്ദ്രീയ വിദ്യാലയങ്ങളിലും സൈനിക സ്‌കൂളുകളിലെ ചിട്ടകള്‍ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുകൂടാതെ, സിബിഎസ്ഇക്കും ഈ നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button