Latest NewsNewsIndia

ആം ആദ്മിയെയും മറിച്ചു കുത്തി കോവിന്ദ് നേടിയത് അധികം വോട്ട്

ന്യൂഡല്‍ഹി: പ്രതീക്ഷിച്ചതിലും അധികം വോട്ടുകളാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് ലഭിച്ചത്. അന്തിമവിശകലനത്തില്‍ നിന്നും പല സംസ്ഥാനങ്ങളിലും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ എംഎല്‍എമാരാണ് പാര്‍ട്ടി വിപ്പ് ലംഘിച്ച് കോവിന്ദിന് വോട്ട് ചെയ്തതെന്നാണ് വ്യക്തമാക്കുന്നത്.

ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാല് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കും. അവിടുത്തെ വോട്ട് മറിഞ്ഞത് വരാനിരിക്കുന്ന വലിയ കളികളുടെ വരവറിയിക്കല്‍ ആണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

കോവിന്ദിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 116 എംഎല്‍എമാരുടെ വോട്ടുകള്‍ അധികം ലഭിച്ചുവെന്നാണ് അന്തിമഫലത്തില്‍ നിന്ന് വ്യക്തമാക്കുന്നത്. 83 എംഎല്‍എമാരാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി പാര്‍ട്ടികള്‍ക്കുള്ളത്. സമാജ് വാദി പാര്‍ട്ടിക്കും സിപിഎമ്മിനും ഓരോ എംഎല്‍എമാര്‍ വീതവും എ.ഐ.എം.ഐ.എമ്മിന് രണ്ട് എംഎല്‍എമാരും വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യയ്ക്ക് മൂന്ന് എംഎല്‍എമാരുമുണ്ട്. ഈ കണക്ക് വച്ച് ആകെ 90 വോട്ടുകളാണ് മീരാകുമാറിന് പ്രതീക്ഷിച്ചത്. എന്നാല്‍ ലഭിച്ചത് 77 വോട്ട് മാത്രം.

ആം ആദ്മി പാര്‍ട്ടിക്ക് 67 എംഎല്‍എമാരും ബിജെപിക്ക് മൂന്ന് എംഎല്‍എമാരുമാണ് 70 അംഗ ഡല്‍ഹി നിയമസഭയില്‍ ഉള്ളത്. എന്നാല്‍ ഇവിടെ നിന്ന് രാംനാഥ് കോവിന്ദിന് ആറ് വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. ബിജെപിക്ക് മൂന്ന് എംഎല്‍എമാര്‍ മാത്രമുള്ള പശ്ചിമ ബംഗാളില്‍ രാംനാഥ് കോവിന്ദിന് ലഭിച്ചത് 11 വോട്ടാണ് അധികവോട്ടുകള്‍ എവിടെ നിന്നുവെന്ന കാര്യത്തില്‍ പാര്‍ട്ടികള്‍ക്ക് പോലും കൃത്യമായ ഉത്തരമില്ല.

ഉത്തര്‍പ്രദേശില്‍ മീരാ കുമാറിന് ലഭിച്ചത് 65 വോട്ടുകള്‍ മാത്രം. രാജസ്ഥാനില്‍ ആറ് ബിജെപി എംഎല്‍എമാര്‍ മീരാകുമാറിന് വോട്ട് മറിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഗോവയിലും മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ട്മറിച്ചു. അസമില്‍ മീരാ കുമാറിന് 39 വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും 35 വോട്ടേ കിട്ടിയുള്ളൂ. 87 വോട്ട് പ്രതീക്ഷിച്ച രാംനാഥിന് പക്ഷേ 91 വോട്ടുകൾ കിട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button