ന്യൂ ഡൽഹി ; ഉപഗ്രഹങ്ങളുടെ കൂട്ട വിക്ഷേപണം വന്‍ സാമ്പത്തിക നേട്ടം കൊയ്ത് ഐ.എസ്.ആർ.ഒ. 28 രാജ്യങ്ങളില്‍ നിന്നുള്ള 209 ഉപഗ്രഹങ്ങൾ പിഎസ്‌എല്‍വി വഴി ബഹിഹിരാകാശത്ത് എത്തിച്ചതോടെയാണ് ഐ.എസ്.ആർ.ഒയ്ക്ക് വൻ സാമ്പത്തിക നേട്ടം കൈവരിക്കാൻ സാധിച്ചത്.
2015-2016 സാമ്പത്തികവര്‍ഷം ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സിലൂടെ വിദേശ രാജ്യങ്ങളുടെ വാണിജ്യ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് 230 കോടി രൂപ സ്വന്തമാക്കിയപ്പോൾ 2013-മുതല്‍ 2015 വരെയുള്ള രണ്ടുവര്‍ഷ കാലയളവില്‍ 28 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതുവഴി 600 കോടി രൂപയുടെ നേട്ടമാണ് ആന്‍ട്രിക്സ് ഐഎസ്ആര്‍ഒയ്ക്ക് നേടി കൊടുത്തത്.
പിഎസ്എല്‍വി സി-38 വഴി 14 രാജ്യങ്ങളുടെ 29 നാനോ ഉപഗ്രഹങ്ങള്‍ ഈ വര്‍ഷം ജൂണില്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചതു വഴി 45 കോടി രൂപയുടെ വരുമാനമാണ് ആന്‍ട്രിക്സിനുണ്ടായതെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോക്‌സഭയെ അറിയിചിരുന്നു. എന്നാൽ ഫെബ്രുവരിയില്‍ ഒറ്റയടിക്ക് 104 ഉപഗ്രങ്ങള്‍ വിക്ഷേപിച്ച് റെക്കോര്‍ഡിട്ട ഐഎസ്ആര്‍ഒ എത്ര സാമ്പത്തിക നേട്ടമുണ്ടായെന്ന് വ്യക്തമാക്കിയിട്ടില്ല.
ഉപഗ്രഹ വിക്ഷേപണം മത്സരം കനക്കുന്ന വിപണിയായി മാറികൊണ്ടിരിക്കുമ്പോഴും ആൻട്രിക്സിന്റെ മത്സരാധിഷ്ഠിത നിരക്കും ഇസ്രായേൽ വൈദഗ്ദ്യവും നാനോ ഉപഗ്രഹ വിക്ഷേപണ രംഗത്ത് വിദേശ ഉപഭോക്താക്കളെ ഏറെ ആകർഷിക്കുന്നു.
Post Your Comments