മലയാളികളെ സംബന്ധിച്ചു ഏറ്റവും പ്രയാസകരമായ കാര്യമാണ് നെഗറ്റീവ് എനര്‍ജി. ഇനി, അത് വീടിനുള്ളിലാണെങ്കില്‍ പറയുകയും വേണ്ട. വീട്ടിലെ മ്ലാനത ഒഴിവാക്കാന്‍ ഏറ്റവും നല്ലത് വായു കടന്നുവരാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ്. ജനാലകള്‍ തുറന്നിടാന്‍ ശ്രദ്ദിക്കുന്നതോടൊപ്പം തന്നെ, നല്ല സുഗന്ധം കിട്ടാന്‍ ചന്ദനത്തിരി പുകയ്ക്കാം. അതുപോലെ, വൈകല്യമുള്ള വസ്തുക്കള്‍ നന്നാക്കി എടുക്കാന്‍ ശ്രമിക്കണം.
ഊര്‍ജ്ജത്തിന്‍റെ പ്രതീകമായ ഓറഞ്ച് ഉപയോഗിക്കുന്നതും, അതിന്‍റെ എസ്സന്‍സ് തളിക്കുന്നതും മനസ്സിന് നല്ല സമാധാനം തരും. വീടിന്‍റെ പുറത്ത് മണി സ്ഥാപിക്കുന്നതിലൂടെ അതിന്റെ ശബ്ദം മനസ്സിനെ എകാഗ്രമാക്കാന്‍ സഹായിക്കും. ഇതിനൊക്കെ പുറമേ, വേണ്ടാത്തതൊക്കെ കളഞ്ഞ് അടുക്കും ചിട്ടയും ജീവിതത്തില്‍ ഉണ്ടാക്കി എടുക്കുന്നതോടെ നെഗറ്റീവ് എനര്‍ജിയെ നമുക്ക് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിക്കും.
Post Your Comments