ഇന്ത്യന്‍ റെയില്‍വേ നല്‍കുന്ന ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണെന്ന് സിഎജി റിപ്പോര്‍ട്ട്. തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും നല്‍കുന്ന ഭക്ഷണം വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കുന്നതെന്നും ഭക്ഷണത്തില്‍ പലതും അണുബാധയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റീസൈക്കിള്‍ ചെയ്ത പാക്കിംഗ് വസ്തുക്കളും അനധികൃത ബ്രാന്റിലുള്ള വെള്ളക്കുപ്പികളും വില്പനക്ക് ഉപയോഗിക്കുന്നുണ്ടെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. 74 സ്റ്റേഷനുകളിലും 80 തീവണ്ടികളിലും സിഎജി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ജ്യൂസുകളും മറ്റും തയ്യാറാക്കാന്‍ ഫില്‍റ്റര്‍ ചെയ്യാത്ത പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നതെന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അടച്ചു സൂക്ഷിക്കുന്നില്ലെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേയുടെ കാറ്ററിംഗ് നയം ഇടയ്ക്കിടെ മാറ്റുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് സിഎജി ചൂണ്ടിക്കാണിക്കുന്നു.
Post Your Comments