CinemaMovie SongsBollywoodEntertainment

നടിയ്ക്ക് തടവുശിക്ഷ

ബോളിവുഡ് നടിയും അവതാരകയുമായ അല്‍ക കൗശലിന് തടവുശിക്ഷ. ചെക്ക് കേസിലാണ് രണ്ടു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചത്. പഞ്ചാബിലെ സന്‍ഗ്രൂര്‍ ലോവര്‍ കോര്‍ട്ടാണ് ശിക്ഷ വിധിച്ചത്. ലാന്‍ഗ്രിയന്‍ ഗ്രാമത്തിലെ കര്‍ഷകനായ അവതാര്‍ സിംഗില്‍ നിന്നും 50 ലക്ഷം രൂപ കടം വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായപ്പോഴാണ് സിംഗ് നടിയുടെ വീട്ടില്‍ എത്തി എത്രയും പെട്ടെന്ന് തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ടു. പിറ്റേന്ന് 25 ലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ സിംഗിന് താരംനല്‍കി. ബൗണ്‍സ് ചെക്കായിരുന്നുവെന്ന സിംഗിന്റെ പരാതിയെ തുടര്‍ന്നാണ് അല്‍കയ്‌ക്കെതിരെ നടപടിയെടുത്തതെന്ന് അഡ്വക്കറ്റ് സുക്ക്ബീര്‍ സിങ് പുനിയ പറഞ്ഞു. പൂകൃഷിക്കാരാനാണ് സിംഗ്. സിനിമയുടെ ഷൂട്ടിങിന് വേണ്ടി സ്ഥലത്തെത്തിയപ്പോഴാണ് സിംഗുമായി നടി പരിചയത്തിലാകുന്നത്. പിന്നീട് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ സഹായിക്കുകയായിരുന്നുവെന്ന് സിംഗ് പറയുന്നു.

2015ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്റെ ബജ്രംഗി ഭായ്ജാനില്‍ നായികയായ കരീന കപൂറിന്റെ അമ്മ വേഷത്തിലാണ് നടി അഭിനയിച്ചത്. 2013ല്‍ പുറത്തിറങ്ങിയ ക്യൂന്‍ എന്ന ചിത്രത്തില്‍ കങ്കണ റോണത്തിന്റെ അമ്മയായും അല്‍ക അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button