ചന്ദ്രനില്‍ നിന്ന് നീല്‍ ആംസ്ട്രോങ് കൊണ്ടുവന്ന മണ്ണ് ലേലത്തില്‍ പോയത് 11.6 കോടി രൂപയ്ക്ക്. 1969ലെ അപ്പോളോ 11 ബഹിരാകാശ യാത്രയില്‍ ഉപയോഗിച്ചിരുന്ന ബാഗും ലേലത്തിന് വെച്ചിരുന്നു. ബാഗും മണ്ണും സ്വന്തമാക്കിയ ആളുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
വെളുത്ത നിറത്തിലുള്ള ബാഗില്‍ ഇപ്പോഴും ചന്ദ്രനില്‍ പോയതിന്റെ അടയാളങ്ങളായ ചെറിയ കല്ലുകളും പൊടിയും ഉണ്ട്. സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന ഈ വസ്തുക്കള്‍ നിയമ പോരാട്ടത്തിലൂടെയാണ് ലേലത്തില്‍ വെയ്ക്കാന്‍ അനുമതി ലഭിച്ചത്.
ഭൂമിയില്‍ തിരിച്ചെത്തിയ ശേഷം ബഹിരാകാശ പേടകത്തിലെ എല്ലാ വസ്തുക്കളും സ്മിത്ത് സോണിയന്‍ മ്യൂസിയത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മണ്ണടങ്ങിയ ബാഗ് മ്യൂസിയത്തിലേക്ക് മാറ്റാന്‍ വിട്ടുപോകുകയായിരുന്നു. ഇത് ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
Post Your Comments