Latest NewsHealth & Fitness

മസാലകളിലെ വിഷം കലര്‍ന്ന മായം തിരിച്ചറിയാന്‍ ചില വഴികള്‍

ഫാസ്റ്റ് ഫുഡ് കാലത്ത് എന്തൊക്കെയാണ് നമ്മള്‍ ശരീരത്തിനകത്തേക്ക് നിറയ്ക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. മായം കലര്‍ന്ന ഭക്ഷണങ്ങളാണ് പലതും. ഇവ ശരീരത്തിനുള്ളിലേക്ക് ചെല്ലുകയും പല രോഗങ്ങളായി പുറത്തേക്ക് വരികയും ചെയ്യുന്നു. പച്ചക്കറികള്‍ മുതല്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന മസാലപ്പൊടികളില്‍ വരെ വിഷം കലര്‍ന്ന മായമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിനൊരു പരിഹാരമാണ് ഇനി തേടേണ്ടത്. ഇതൊന്നും ഉപയോഗിക്കാതിരിക്കാനും സാധിക്കില്ല. മായം കലര്‍ന്ന മസാലകള്‍ തിരിച്ചറിയാനുള്ള വഴികളാണ് പറയാന്‍ പോകുന്നത്. വാങ്ങുന്ന കുരുമുളകില്‍ പപ്പായക്കുരു ചേര്‍ക്കാറുണ്ട്. ഇവ ചുങ്ങിയതും പച്ചനിറമുള്ളതും അല്ലെങ്കില്‍ ബ്രൗണ്‍ കലര്‍ന്ന കറുപ്പുനിറമോ ആകും. സൂക്ഷിച്ചു നോക്കിയാല്‍ ഇവ തിരിച്ചറിയാന്‍ സാധിയ്ക്കും.

ഗ്രാമ്പൂവിന് ഗുണം നല്‍കുന്നത് ഇതിലെ എണ്ണയാണ്. എന്നാല്‍ എണ്ണ മുഴുവന്‍ എടുത്തായിരിയ്ക്കും പലപ്പോഴും വിപണിയില്‍ എത്തുന്നത്. ഇവയ്ക്ക് മണം കുറവായിരിയ്ക്കും. ചുങ്ങിയ രൂപവുമായിരിയ്ക്കും. കടുകില്‍ ആര്‍ഗുമോണ്‍ എന്ന ഒരു സസ്യത്തിന്റെ കുരു ചേര്‍ക്കാറുണ്ട്. ഇത് കണ്ടാല്‍ തിരിച്ചറിയാം. കടുകിന് സാധാരണ മിനുസമുള്ള പ്രതലമാകും. ആര്‍ഗുമോണ്‍ അല്‍പം പരുപരുത്ത പ്രതലമുള്ള ഒന്നാണ്.

മഞ്ഞളിലൊഴികെ മറ്റുള്ളവയില്‍ പൊടിച്ച സ്റ്റാര്‍ച്ച് ചേര്‍ക്കാറുണ്ട്. ഇത്തരം മായമെങ്കില്‍ ഒരു തുള്ളി അയോഡിന്‍ മസാല അല്‍പമെടുത്ത് ഒഴിച്ചു നോക്കിയാല്‍ നീല നിറത്തിലാകും. അയോഡിന്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ലഭിയ്ക്കും. മഞ്ഞള്‍പ്പൊടിയില്‍ ചോക്ക് പൊടി, യെല്ലോ സോപ്പ് സ്റ്റോണ്‍ പൗഡര്‍, മെറ്റാനില്‍ യെല്ലോ എന്നിവ ചേര്‍ക്കാറുണ്ട്. ഇതു തിരിച്ചറിയാന്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞളില്‍ മൂന്ന് മില്ലി ആല്‍ക്കഹോള്‍ ചേര്‍ത്തു നല്ലപോലെ കലര്‍ത്തുക. പിന്നീട് ഇതിലേയ്ക്ക് 10 തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ക്കണം. പിങ്ക് നിറമാണ് ലഭിക്കുന്നതെങ്കില്‍ മായം കലര്‍ന്ന മഞ്ഞളാണെന്നു പറയാം.

മുളകുപൊടിയില്‍ ഇഷ്ടികപ്പൊടി, ഉപ്പ്, ടാല്‍കം പൗഡര്‍ എന്നിവ കലര്‍ത്താറുണ്ട്. ഒരു ടീസ്പൂണ്‍ മുളകുപൊടി വെള്ളത്തിലിട്ടാല്‍ നിറം മാറും. ഇത് കയ്യിലെടുത്തോ പാത്രത്തിലിട്ടോ പതുക്കെ ഉരച്ചാല്‍ തരിയായി അനുഭവപ്പെടും.

കായപ്പൊടിയില്‍ സോപ്പു കല്ല് പോലുള്ളവ ചേര്‍ക്കാറുണ്ട്. കായത്തില്‍ അല്‍പം വെള്ളം ചേര്‍ത്തു നല്ലപോലെ കുലുക്കുക. മായമെങ്കില്‍ അടിയില്‍ അടിഞ്ഞു കൂടും. കായം കലക്കിയ വെള്ളത്തില്‍ അല്‍പം അയൊഡിന്‍ ചേര്‍ത്താല്‍ നീല നിറം വന്നാലും മായം കലര്‍ന്നതെന്നര്‍ത്ഥം.

shortlink

Related Articles

Post Your Comments

Related Articles


Back to top button