ഉത്തര്‍പ്രദേശ്: മന്ത്രിയുടെ കസേരയില്‍ ഇരുന്ന് സെല്‍ഫിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അജയ് തിവാരി എന്ന യുവാവാണ് ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിങ്ങിന്റെ കസേരയിലിരുന്ന് സെല്‍ഫി എടുത്തത്. മന്ത്രിയെ കാണാനായി മറ്റൊരാളോടൊപ്പം എത്തിയ തിവാരി കസേരയില്‍ കയറിയിരുന്ന് സെല്‍ഫി എടുക്കുകയായിരുന്നു. തനിക്ക് മന്ത്രിമാരുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് കാട്ടി ഇയാള്‍ സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഹുസൈന്‍ഗഞ്ച് പോലീസിന് കൈമാറി.
Post Your Comments