കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകള്‍ വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പടെ നല്‍കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രോണിക്സ് ഐ.ടി സഹമന്ത്രി പി.പി ചൗധരിയാണ് ലോക്സഭയെ ഇക്കാര്യം അറിയിച്ചത്.
ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ ഉള്‍പ്പടെ രാജ്യത്തെ 210 സൈറ്റുകളാണ് ഗുണഭോക്താക്കളുടെ പേര്, മേല്‍വിലാസം,തുടങ്ങിയ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അതേ സമയം സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും അംഗീകൃത ഏജന്‍സികള്‍ക്ക് മാത്രമേ ആധാര്‍ വിവരങ്ങള്‍ കൈമാറുകയുള്ളൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Post Your Comments