Latest NewsIndiaNews

ചൈനയുടെ ഭീഷണിയെ കുറിച്ച് സുഷ്മ സ്വരാജ് പ്രതികരിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തിയില്‍ ഏകപക്ഷീയമായി നിലപാട്​ മാറ്റിയ ​ചൈനീസ്‌ നടപടി ഇന്ത്യന്‍ സുരക്ഷക്ക്​ ഭീഷണിയാണെന്ന്​ വിദേശകാര്യമ​ന്ത്രി സുഷമ സ്വരാജ്​. എന്നാല്‍ ഏതു തരത്തിലുള്ള ഭീഷണിയും നേരിടാന്‍ ഇന്ത്യ ഒരുക്കമാണെന്നും അവര്‍ രാജ്യസഭയില്‍ സംസാരിക്കവെ അറിയിച്ചു. ചര്‍ച്ചയിലൂടെ പ്രശ്​ന പരിഹാരത്തിനും​ ഇന്ത്യ തയാറാണ്​ എന്നാല്‍ സൈന്യത്തെ തിരിച്ചു വിളിക്കാന്‍ ഇരു രാജ്യങ്ങളും തയാറാകണം. എന്നാല്‍ ​ൈചന അത്​ അനുവദിക്കാതിരിക്കുന്നത്​ ഇന്ത്യയു​െട സുരക്ഷക്ക്​ ഭീഷണിയാകും.

ഇന്ത്യയുടെ സുരക്ഷയെ നേരിട്ടു ബാധിക്കുന്ന പ്രശ്​നമായതിനാലാണ്​ ഈ അതിര്‍ത്തിയില്‍ ഇന്ത്യ ഇടപെടുന്നത്​​. എല്ലാ രാജ്യങ്ങ​ളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും സുഷമ പറഞ്ഞു. ഇന്ത്യന്‍ സമുദ്ര മേഖല ചൈന വളഞ്ഞിരിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ല. സുരക്ഷാ കാര്യങ്ങളില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തുന്നുണ്ട്​. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂ​െട പരിഹരിക്കാവുന്നതാണെന്നും സുഷമ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button