സ്കൂള്‍ വിദ്യാര്‍ഥികളുടെ, ബാഗ് ഭാരനിയന്ത്രണവുമായി ഇപ്പോള്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത് തെലങ്കാന സര്‍ക്കാര്‍ ആണ്. എല്ലാ ദിവസവും സ്കൂളില്‍ മുഴുവന്‍ ബുക്കുകളും കൊണ്ടുപോവുന്നതിനു പകരമായി, എന്തൊക്കെ കൊണ്ടുവരണമെന്ന് അധ്യാപകര്‍ കൃത്യമായി നിര്‍ദേശം നല്‍കണം. ഇത് കൂടാതെ, ഇനിയുള്ള പരമാവധി ഭാരം ഇപ്രകാരമായിരിക്കും. ഒന്ന്,രണ്ട് ക്ലാസുകള്‍ക്ക് ഒന്നര കിലോഗ്രാം, മൂന്നു മുതല്‍ അഞ്ചുവരെ മൂന്നു കിലോഗ്രാം, ആറു തൊട്ട് ഒന്‍പതുവരെയുള്ള ക്ലാസുകളില്‍ നാലുതൊട്ട് നാലര കിലോഗ്രാം ഭാരം. എന്നാല്‍, പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ചുമക്കുന്ന 17 കിലോഗ്രാം ഭാരം വരുന്ന ബാഗിന് ഇനി പരമാവധി അഞ്ചു കിലോ ഭാരമേ പാടുള്ളൂ എന്നാണു പുതിയ കര്‍ശന നിര്‍ദേശം. അമിതഭാരമുള്ള ബാഗ് ചുമക്കുന്നത് വിദ്യാര്‍ഥികളുടെ പേശികള്‍ക്കും എല്ലുകള്‍ക്കും ക്ഷതമേല്‍പ്പിക്കും.
എന്നാല്‍, കേരളത്തില്‍ ഈ അധ്യയനവര്‍ഷം മുതല്‍ മൂന്നു ഭാഗങ്ങളായാണ് പുസ്തകം ഇറക്കിയത്. പക്ഷെ, വെള്ളക്കുപ്പി ചുമക്കുന്നത് ഒഴിവാക്കാന്‍ സ്കൂളുകളില്‍ ശുദ്ധജലവിതരണത്തിന് സംവിധാനമൊരുക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കപ്പെട്ടിട്ടില്ല.
Post Your Comments