നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ശ്രമിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍, സൂപ്രണ്ട്, ടെക്നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ് (ലൈബ്രറി) എന്നീ തസ്തികകളിലേക്കാണ് അവസരം. www.nitm.ac.in എന്നീ വെബ് സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. അവസാനതീയതി: ജൂലൈ 24.
അസിസ്റ്റന്റ് രജിസ്ട്രാര്‍: രണ്ടൊഴിവ്. പ്രായപരിധി: 35 വയസ്. ശമ്പളം: 15,600-39,100. ഗ്രേഡ്പേ: 5,400. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എന്‍ജിനിയറിങ്, നിയമം, മാനേജ്മെന്റ് ബിരുദവും പ്രമുഖ സ്ഥാപനങ്ങളില്‍ കംപ്യൂട്ടറൈസ്ഡ് അഡ്മിനിസ്ട്രേഷനിലെ മുന്‍ പരിചയവും ചാര്‍ട്ടേഡ് അക്കൌണ്ടന്‍സി, കോസ്റ്റ് അക്കൌണ്ടന്റ് ഡിഗ്രിയോ ഡിപ്ളോമയോ അഭികാമ്യം.
സൂപ്രണ്ട്: മൂന്നൊഴിവ്. ഇതില്‍ രണ്ടെണ്ണം പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. പ്രായപരിധി: 30 വയസ്. ശമ്പളം: 9,300-34,800. ഗ്രേഡ് പേ: 4,200. അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ഒന്നാംക്ളാസ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തരബിരുദം നേടിയ രണ്ടു വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഓഫീസ് ഓട്ടോമേഷന്‍ സോഫ്റ്റ്വെയറില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
ടെക്നിക്കല്‍ അസിസ്റ്റന്റ് (കംപ്യൂട്ടര്‍ സെന്റര്‍/സിവില്‍): രണ്ടൊഴിവ്.ശമ്പളം: 9,300-34,800. ഗ്രേഡ്പേ: 4,200. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നോ എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നോ കംപ്യൂട്ടര്‍ സയന്‍സ്/സിവില്‍ എന്‍ജിനിയറങ്ങിലുള്ള ത്രിവത്സര ഡിപ്ളോമയും രണ്ടുവര്‍ഷം പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/സിവില്‍ എന്‍ജിനിയറിങ്ങിലുള്ള ബിരുദം.
ജൂനിയര്‍ അസിസ്റ്റന്റ്: രണ്ടൊഴിവ്. ശമ്പളം: 5,200-20,000. ഗ്രേഡ്പേ: 2,000. പ്രായപരിധി: 27 വയസ്. അംഗീകൃത ബിരുദവും ഓഫീസ് ഓട്ടോമേഷന്‍ സോഫ്റ്റ്വെയറില്‍ പരിചയവും.
ജൂനിയര്‍ അസിസ്റ്റന്റ് (ലൈബ്രറി): ഒരൊഴിവ്. പട്ടികവര്‍ഗ സംവരണം. ശമ്ബളം: 5,200-20,000. ഗ്രേഡ്പേ: 2,000. പ്രായപരിധി: 27 വയസ്. ലൈബ്രറി സയന്‍സില്‍ ബിരുദം. ഏതെങ്കിലും ലൈബ്രറിയില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ലൈബ്രറി സയന്‍സില്‍ ബിരുദാനന്തരബിരുദം. ലൈബ്രറി ഓട്ടോമേഷനിലെ പ്രവൃത്തിപരിചയം അഭികാമ്യം.
Post Your Comments