ഇന്ത്യക്കാരെല്ലാം പിച്ചക്കാരാണെന്ന വിമർശനവുമായി ഓപ്പോ കമ്പനി രംഗത്തെത്തിയതായി റിപ്പോർട്ട്. തുടർന്ന് ഒപ്പോയുടെ പഞ്ചാബ് സര്‍വീസസ് ടീം മുഴുവന്‍ രാജി വച്ചു എന്നും സൂചനയുണ്ട്. അതേസമയം കമ്പനി ഇതേക്കുറിച്ച് ഔദ്യോഗികവിശദീകരണം ഒന്നും ഇറക്കിയിട്ടില്ല. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഒരു റിസൈന്‍ ലെറ്റര്‍ ആണ് ഇതേക്കുറിച്ച് ഇപ്പോള്‍ വിവരങ്ങള്‍ നല്‍കുന്നത്. ആത്മാഭിമാനവും അന്തസ്സും ഒന്നും ഇന്ത്യക്കാര്‍ക്ക് ഇല്ലെന്നും ഇന്ത്യക്കാർ കാശിന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും ഇവരുടെ ഒരു എച്ച്ഒഡി പറഞ്ഞതായി ഈ കത്തിൽ വിശദമാക്കുന്നുണ്ട്.
അരുണ്‍ ശര്‍മ എന്ന് പേരുള്ള സര്‍വീസ് മാനേജരെക്കുറിച്ചും ഇതില്‍ പറയുന്നുണ്ട്. ഇയാളും ഇവിടെ നിന്നും പിരിഞ്ഞുപോവാന്‍ കാരണം കാണിച്ചുകൊണ്ടുള്ള ഒരു കത്ത് പ്രചരിക്കുന്നുണ്ട്. എന്നാൽ രണ്ടു കത്തുകളിലും കമ്പനിയുടെ ഔദ്യോഗിക ലെറ്റര്‍ഹെഡ് അല്ല ഉപയോഗിച്ചിരിക്കുന്നത്.
Post Your Comments