Latest NewsNewsIndia

ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി ഒരു ചിത്രത്തിന് ഒരു ദിവസത്തെ ഇടവേള നല്‍കേണ്ടി വന്നതിങ്ങനെ

മുംബൈ : 22 വര്‍ഷത്തിനിടെ ദില്‍വാലേ ദുല്‍ഹനിയ ലേ ജായെം ഗെ പ്രദര്‍ശിപ്പിക്കാതെ ഒരു ദിവസം കടന്നു പോയി. ശ്രദ്ധ കപൂര്‍ നായികയായ ഹസീന പാര്‍ക്കര്‍ എന്ന സിനിമയുടെ ട്രെയ്ലര്‍ പുറത്തിറക്കുന്ന ചടങ്ങിനായി ആണ് സിനിമയുടെ പ്രദര്‍ശനം മാറ്റിവെച്ചത്. 1995 റിലീസ് ചെയ്തത് മുതല്‍ മുംബൈ സെന്ററിലെ മറാഠാ മന്ദിറില്‍ മുടങ്ങാതെ പ്രദര്‍ശിപ്പിച്ച് വരികയായിരുന്നു.

2015 ഫെബ്രുവരിയില്‍ 1009 വാരം പിന്നിട്ടപ്പോള്‍ സിനിമ മാറ്റാന്‍ ആലോചിച്ചെങ്കിലും ആരാധകരുടെ അഭ്യര്‍ത്ഥയെ തുടര്‍ന്ന്‍ തീരുമാനം മാറ്റി. അധോലോകത്തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ട്രെയ്ലര്‍ സമീപത്തുള്ള പ്രമുഖ തീയേറ്റര്‍ ആയതിനാലാണ് മറാഠാ മന്ദിറിലാക്കിയത്.

shortlink

Post Your Comments


Back to top button