![](/wp-content/uploads/2017/07/Healthy-Juices-That-Can-Helps-To-Lose-Weight2.jpg)
വണ്ണം കുയ്ക്കാന്‍ പലവിധത്തിലുള്ള പരീക്ഷിച്ചു മടുത്തവരാണ് നമ്മളിൽ പലരും വൈകിട്ട് കനത്ത അത്താഴത്തിന് പകരം ഭക്ഷണം ജ്യൂസ് രൂപത്തിൽ ഒന്ന് കഴിച്ച് നോക്കാം. ഇഷ്ടമുള്ള പഴങ്ങളും പച്ചക്കറികളും നമുക്ക് ജ്യൂസ് രൂപത്തിൽ കഴിക്കാം. ദിവസവും രാത്രി ജ്യൂസ് കഴിക്കുന്നതിലൂടെ അമിതവണ്ണവും ഇത് സംബന്ധിച്ചുള്ള അസുഖങ്ങൾക്കും ഒരു മാസത്തിനുള്ളിൽ പരിഹാരം കാണാൻ സാധിക്കും. കൃത്രിമമായി ഒന്നും തന്നെ ചേർക്കാതെ വീട്ടിൽ തന്നെ വേണം ജ്യൂസ് ഉണ്ടാക്കാൻ. വീട്ടിൽ തന്നെ നിർമ്മിക്കാവുന്ന പോഷക സമൃദ്ധമായ ചില ജ്യൂസുകൾ നമുക്ക് പരിചയപ്പെടാം.
- പ്രമേഹരോഗികൾക്കു നല്ലത് നാരങ്ങാനീര് ഉപ്പുചേർത്തത്, ക്യാരറ്റ് ജ്യൂസ് എന്നിവയാണ്. ക്യാരറ്റിൽ തീരെ മധുരം ചേർക്കാതെ ജ്യൂസ് ആക്കി വേണം കഴിക്കാൻ,മധുരം കുറവുള്ള മുന്തിരിങ്ങ ജ്യൂസും പ്രമേഹ രോഗികൾക്ക് ഉത്തമമാണ്
- ചുവന്ന മുന്തിരി,വെള്ളരി ജ്യൂസുകൾ ഹൃദ്രോഗമുള്ളവർക്ക് ഉത്തമമാണ്. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ഇത്തരം ജ്യൂസുകൾക്ക് സാധിക്കും
- ചുവന്ന ചീര,ബീറ്റ്റൂട്ട് എന്നിവകൊണ്ടുള്ള ജ്യൂസുകൾ അലർജി രോഗങ്ങൾക്ക് അതിവിശേഷമാണ്
- ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ ആപ്രിക്കോട്ടിന്റെ ജ്യൂസ് നല്ലതാണ്
- ടോൺസിലൈറ്റിസ് ഉള്ളവർ മുള്ളങ്കി നീര് കഴിക്കുന്നത് വളരെ നല്ലതാണ്
- വാതരോഗികൾക്ക് ഓറഞ്ച്, തക്കാളി എന്നിവയുടെ ജ്യൂസ് തിരഞ്ഞെടുക്കാം. അമിതമായി തണുപ്പിച്ച് ഉപയോഗിക്കാതിരിക അങ്ങനെ ചെയ്താൽ വിപരീതഫലമാണ് ലഭിക്കുന്നത്.
- പപ്പായ,ആപ്പിൾ ജ്യൂസുകൾ അസിഡിറ്റി ഉള്ളവർക്ക് ഉത്തമമാണ് കൂടാതെ അസിഡിറ്റി ഉള്ളവർ ഓറഞ്ച്,നാരങ്ങ എന്നീ ജ്യൂസുകൾ കഴിവതും ഒഴിവാക്കണം
- ഉരുളക്കിഴങ്ങ് ജ്യൂസ് ആക്കി കഴിക്കുന്നത് ബ്രോങ്കൈറ്റിസ് ബാധിതർക്ക് നല്ലതാണ് പക്ഷെ എല്ലാ ദിവസവും വേണ്ട
Post Your Comments