KeralaLatest NewsNews

സംസ്ഥാനത്തുടനീളം ഫ്രീ വൈഫൈ പദ്ധതി വരുന്നു

കൊല്ലം: സംസ്ഥാനത്തുടനീളം ഫ്രീ വൈഫൈ പദ്ധതി വരുന്നു. ഇതിന്റെ ഭാഗമായി ആയിരം വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങി. ഇലക്‌ട്രോണിക്‌സ് വിവര സാങ്കേതിക വകുപ്പിന്റെ കീഴിലാണ് ഹോട്സ്പോട്ടുകൾ സ്ഥാപിക്കുന്നത്. ഹോട്ട് സ്‌പോട്ട് പൊതുസ്ഥലങ്ങളിലും ലൈബ്രറികളിലുമാണ് സ്ഥാപിക്കുന്നത്. എല്ലാ സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളും ഇതിനായി സ്ഥലസൗകര്യവും വൈദ്യുതിയും ഒരുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

സൗജന്യമായി തദ്ദേശ സ്ഥാപനങ്ങളും അക്ഷയ കേന്ദ്രങ്ങളുമുള്‍പ്പെടെയുള്ളവ സൗകര്യങ്ങള്‍ നല്‍കണം. പുതിയ വൈദ്യുതി കണക്ഷനുകള്‍ പുറത്തുള്ള ഹോട്ട് സ്‌പോട്ടുകള്‍ക്ക് കെഎസ്ഇബി നല്‍കണം. കെഎസ്ഇബിയുടെ വൈദ്യുതത്തൂണുകളിലൂടെ ഇതിനാവശ്യമായ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനും അനുവദിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button