ഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം. മകളുടെ പിറന്നാള്‍ ആഘോഷിക്കുന്ന കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു. എന്നാല്‍ പിറന്നാള്‍ ആഘോഷത്തില്‍ ഭാര്യ തട്ടമിടാത്തതാണ് ഒരുസംഘം മുസ്ലീം വര്‍ഗീയ വാദികളെ പ്രകോപിപ്പിച്ചത്. ഇതിന് മുന്‍പും ഷമിക്കെതിരെ നേരിട്ടും ആക്രമണമുണ്ടായിരുന്നു.
ഭാര്യ തട്ടമിടാത്തത് മുസ്ലീമിന് നിരക്കാത്തതാണെന്ന് കുന്നംകുളം സ്വദേശിയായ ഷാരുണ്‍ ഷമിയെ ഉപദേശിച്ചു. മുസ്ലീമിന് നിരക്കാത്തതാണ് ഷമി ചെയ്തുകൊണ്ടിരിക്കുന്നത്. പിറന്നാള്‍ ആഘോഷവും ഭാര്യ തട്ടമിടാത്തതും അംഗീകരിക്കാനാകില്ല. ഷമി ഒരു മുസ്ലീം തന്നെയാണോയെന്ന് സംശയമുണ്ടെന്നും മറ്റൊരാള്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ഭാര്യയ്ക്കൊപ്പമുള്ള ചിത്രമിട്ട ഷമിയെ നേരത്തെയും വര്‍ഗീയവാദികള്‍ കടന്നാക്രമിച്ചിരുന്നു. ഇതിനെതിരെ ഷമി ശക്തമായി പ്രതികരിക്കുകയും കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
Post Your Comments