ബെയ്ജിങ്: ഭരണകൂടത്തിനു എതിരെ പ്രതികരിക്കുന്ന എല്ലാ സംവിധാനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രാജ്യമാണ് ചെെന. ഇപ്പോൾ ചെെനീസ് സർക്കാർ വാട്സ്ആപ്പിനും ഭാഗിക നിരോധനവുമായി രംഗത്ത് വന്നിരിക്കുകയാണ്. രഹസ്യമായാണ് ചെെന വാട്സ് ആപ്പിനു നിയന്ത്രണം ഏർപ്പെടുത്തിയത്. ഉപയോക്താക്കള്‍ തങ്ങൾ അയ്ക്കുന്ന സന്ദേശങ്ങൾ പുറത്തു പോകില്ലെന്ന് പരാതിപ്പെടാൻ തുടങ്ങി. അതോടെ ചെെന വാട്സ് ആപ്പിനു ഭാഗിക നിരോധനം നടപ്പാക്കിയത് പുറത്തറിഞ്ഞത്.
സമാനമായ പരാതി ട്വിറ്റര്‍ ഉപയോക്താക്കളും ഉന്നിയിക്കുന്നുണ്ട്. പോസ്റ്റ് ചെയുന്ന പടങ്ങളും ഒാഡിയോ ക്ലിപ്പുകളും ഡെലിവേര്‍ഡ് ആവുന്നില്ലെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കളുടെ പരാതി. നിരോധനത്തിന് തങ്ങള്‍ ഉത്തരവാദികള്‍ അല്ലെന്ന് വാട്സ് ആപ്പ് അധികൃതർ അറിയിച്ചു. പക്ഷേ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ വാട്സ് ആപ്പ് അധികൃതർ തയാറായില്ല.
Post Your Comments