കര്‍ണാടക: കര്‍ണാടകത്തിന് പ്രത്യേക പതാക രൂപരേഖ ചെയ്യാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇത് യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്ത് തന്നെ പ്രത്യേക പതാകയുള്ള രണ്ടാമത്തെ സംസ്ഥാനമാകും കര്‍ണാടക. നിലവില്‍ കശ്മീരിന് മാത്രമാണ് പ്രത്യേക പതാകയുള്ളത്. കര്‍ണാടകത്തിന് പ്രത്യേക പതാക രൂപീകരിക്കാനുള്ള നിയമസാധുത തേടിയിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍.
സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 പ്രകാരമാകും പ്രത്യേക പതാക നല്‍കുക. മഞ്ഞയും ചുവപ്പും നിറമുള്ള പതാകയാകും ഔദ്യോഗിക പതാകയാകുക. കര്‍ണാടകത്തില്‍ നടക്കുന്ന ഹിന്ദി വിരുദ്ധ സമരങ്ങളുമായി പ്രത്യേക പതാക എന്ന ആവശ്യത്തിന് ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments