Latest NewsKerala

പുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരുന്നവര്‍ തിരുവനന്തപുരത്തുകാര്‍ ആകുന്നതിങ്ങനെ

പുകവലിക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ വലിക്കുന്നവര്‍ ആ പരസ്യത്തിന് പുല്ല് വിലയാണ് നല്‍കിയത്. എന്നാല്‍ തിരുവനന്തപുരത്തെ ഗ്രാമ, നഗര പ്രദേശങ്ങളില്‍ നിന്നും പുക വലിച്ചവര്‍ കാരണം സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചത് 9,37,900 രൂപയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള കണക്കുകളാണിത്.

പോലീസിന്റെ ഈ കണക്കില്‍ ജില്ലയെ രണ്ടായിട്ടാണ് തിരിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരമെന്നും ഗ്രാമമെന്നും. നഗരത്തില്‍ ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ 4762 പേരെ പൊതുസ്ഥലങ്ങളില്‍ നിന്നും പുകവലിച്ചതിന് പോലീസ് പിടികൂടി പിഴ ഈടാക്കി. ഗ്രാമപ്രദേശങ്ങളില്‍ 762 പേരെയാണ് ഈ കാലയളവില്‍ പിടികൂടിയത്.

ജില്ലയില്‍ ഫെബ്രുവരി മാസത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ പിടി കൂടി പിഴ ഈടാക്കിയത്, 1239 പേരെ 2,45,200 രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചു. നഗരത്തില്‍ നിന്നും ഏറ്റവും കുറവ് പുകവലിക്കാരെ പിടികൂടിയത് ഏപ്രില്‍ മാസത്തിലാണ് 887 പേര്‍. ഗ്രാമപ്രദേശത്ത് ജനുവരി, മേയ് മാസങ്ങളില്‍ 286 പേരെ പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button