
പൂനെ: സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ബാലഗംഗാധര തിലകന്റെ പ്രപൗത്രനെതിരെ പീഡന കേസ്. കോൺഗ്രസ് നേതാവ് രോഹിത് തിലകിനെതിരെയാണ് മഹാരാഷ്ട്രയിൽ ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തത്. രണ്ടു വർഷമായി രോഹിത്തും നാൽപതുകാരിയുമായ സ്ത്രീയും തമ്മിൽ പരിചയത്തിലായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകിയ ശേഷം തന്നെ പീഡിപ്പിച്ചെന്നാണ് സ്ത്രീയുടെ പരാതി. അസ്വാഭാവിക ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചതായും ആരോപണമുണ്ട്.
ലൈംഗിക പീഡനം, പ്രൃകതിവിരുദ്ധ പീഡനം, മനപൂർവം ആക്രമിച്ച് പരിക്കേൽപ്പിക്കു, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കസബ പേട്ടിൽ നിന്ന് മത്സരിച്ച് തിലക് പരാജയപ്പെട്ടിരുന്നു.
Post Your Comments