Latest NewsNewsInternational

പാ​ര്‍​ല​മെ​ന്‍റി​നു​ള്ളി​ല്‍ കു​ഞ്ഞി​നെ മു​ല​യൂ​ട്ടി​യ സെ​ന​റ്റ​ര്‍ രാ​ജി​വ​ച്ചു

സി​ഡ്നി: പാ​ര്‍​ല​മെ​ന്‍റി​നു​ള്ളി​ല്‍ കു​ഞ്ഞി​നെ മു​ല​യൂ​ട്ടിയ സെ​ന​റ്റ​ര്‍ രാ​ജി​വ​ച്ചു. ഓ​സ്ട്രേ​ലി​യിലാണ് സംഭവം. ഓ​സ്ട്രേ​ലി​യ​ന്‍ സെ​ന​റ്റ​റായ ലാ​റി​സ വാ​ട്ടേ​ഴ്സാ​ണ് രാ​ജി​വ​ച്ച​ത്. ക​നേ​ഡി​യ​ന്‍ പൗ​ര​ത്വ​വും ഓ​സ്ട്രേ​ലി​യ​ന്‍ പൗ​ര​ത്വ​വുമുള്ള വ്യക്തിയാണ് ലാ​റി​സ വാ​ട്ടേ​ഴ്സ്. ഇതു വിവാദമായതിനാണ് തുടർന്നാണ് രാജി സമർപ്പിച്ചത്.

ഓ​സ്ട്രേ​ലി​യിലെ നിയമനുസരിച്ച് സെ​ന​റ്റ​റാ​കു​ന്ന​യാ​ള്‍​ക്ക് ഒ​ന്നി​ല​ധി​കം പൗ​ര​ത്വം പാ​ടി​ല്ല. സമാന വിഷയത്തിൽ ഗ്രീ​ന്‍​സ് പാ​ര്‍​ട്ടി​യു​ടെ മ​റ്റൊ​രു സെ​ന​റ്റ​റാ​യ സ്കോ​ട്ട് ലു​ദ്​ലാം രാ​ജി​വ​ച്ചി​രു​ന്നു. ഈ രാജിക്ക് ശേ​ഷ​മാ​ണ് ത​നി​ക്ക് ഇ​ര​ട്ട​പൗ​ര​ത്വം ഉ​ള്ള​താ​യി മ​ന​സി​ലാ​ക്കി​യ​തെ​ന്ന് ലാ​റി​സ അറിയിച്ചു.

11 മാസം പ്രായമുള്ള സമയത്താണ് ഓ​സ്ട്രേലി​യ​ന്‍ മാ​താ​പി​ക്ക​ള്‍​ക്കൊ​പ്പം കാ​ന​ഡ​യി​ല്‍​നി​ന്നും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​താ​ണെന്നും ലാ​റി​സ പറഞ്ഞു.​ ജ​ന​ന​ത്തി​ലൂ​ടെ പൗ​ര​ത്വം ല​ഭി​ക്കു​മെ​ന്ന കാ​ന​ഡ​യി​ലെ നി​യ​മം ത​നി​ക്ക് അറിയാല്ലായിരുന്നു. ഇ​ര​ട്ട​പൗ​ര​ത്വ​മു​ള്ള വി​വ​രം അറിഞ്ഞത് ഞെ​ട്ട​ലോ​ടെ​യാണ്. അതിനാൽ തന്നെ ഈ സംഭവത്തിൽ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്ന് ലാ​റി​സ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അറിയിച്ചു.

ഓ​സ്ട്രേ​ലി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ കു​ഞ്ഞി​നെ മു​ല‍​യൂ​ട്ടി​യ സം​ഭ​വ​ത്തി​ലൂ​ടെ​യാ​ണ് ലാ​റി​സ ലോക ശ്രദ്ധ നേടിയത്. 10 ആ​ഴ്‍​ച മാ​ത്രം പ്രാ​യ​മു​ള്ള മ​ക​ള്‍ ആ​ലി​യ ജോ​യി​യു​മാ​യി ലാറിസ അന്ന് പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി​യത്. മ​ക​ള്‍ക്ക് വി​ശ​ന്ന​പ്പോ​ള്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ സ​മ്മേ​ള​നം നടക്കുന്ന സമയത്ത് തന്നെ ലാറിസ കു​ഞ്ഞിനെ മു​ല​യൂ​ട്ടു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button