Latest NewsNewsIndia

പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ ഇനി ബൊക്കെ പാടില്ല

ഡൽഹി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ ഇനി ബൊക്കെ പാടില്ല. പ്രധാനമന്ത്രിയുടെ ഇന്ത്യയ്ക്കുള്ളിലെ സന്ദർശന വേളയിൽ സ്വാഗതമോതി നൽകുന്ന പൂക്കൾ കൊണ്ടുള്ള ബൊക്കെയ്ക്കു വിലക്ക് ഏർപ്പെടുത്തി. ജൂലൈ 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച നിർദേശം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ചു. ബൊക്കെ നൽകണമെന്നുണ്ടെങ്കിൽ ഒരു പൂവും അതോടൊപ്പം ഖാദിയുടെ തുവാലയോ പുസ്തകമോ നൽകി സ്വാഗതം ചെയ്യാം. കർശനമായി ഇക്കാര്യം പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോടു നിർദേശിച്ചു.

ബൊക്കെയ്ക്കു പകരം പുസ്തകം നൽകണമെന്ന് ജൂൺ 17ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അത്തരമൊരു നീക്കം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. അന്നേദിവസം കൊച്ചിയിൽ പി.എൻ. പണിക്കർ ദേശീയ വായനാ ദിനാഘോഷത്തിനെത്തിയ പ്രധാനമന്ത്രി, സാക്ഷരതയുടെ കാര്യത്തിൽ കേരളം രാജ്യത്തിനു മാതൃകയാണെന്നു വ്യക്തമാക്കിയിരുന്നു.

ജൂൺ 25ന് പ്രക്ഷേപണം ചെയ്ത മൻ കി ബാത് പരിപാടിയിലും ബൊക്കെ കൈമാറുന്ന പതിവു നിർത്തി ഖാദി ഉൽപ്പന്നങ്ങൾ നൽകിത്തുടങ്ങണമെന്നു മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം കൊണ്ടുവരാൻ കേന്ദ്രസർക്കാർ തന്നെ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button