Latest NewsNewsInternational

മൊബൈല്‍ ഫോൺ യുവതിയുടെ ജീവൻ കവർന്നു

ഇന്ന് മനുഷ്യന്റെ അനുദിന ജീവിതത്തില്‍ മൊബൈല്‍ഫോണിന്റെ സ്വാധീനം വിലമതിക്കാൻ സാധിക്കാത്തതായി മാറിയിരിക്കുന്നു. അനിയന്ത്രമായ മൊബൈല്‍ ഫോണിന്റെ ഉപയോഗം വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. മൊബൈല്‍ ഫോണിന്റെ അനിയന്ത്രമായ ഉപയോഗം യുവതിയുടെ ജീവൻ കവർന്ന വാർത്തയാണ് സുഴോവുവില്‍ നിന്നും വന്നിരിക്കുന്നത്. മൊബൈല്‍ ഫോണിൽ നോക്കി മേല്‍പ്പാലം ഇറങ്ങിയതാണ് യുവതിക്ക് വിനയായത്. ഇതു കാരണം യുവതി ഒരു സ്റ്റെപ്പ് കണ്ടില്ല. അതുകൊണ്ട് കാൽ ആ സ്റ്റെപ്പില്‍ വയ്ക്കാന്‍ സാധിച്ചില്ല. അങ്ങനെ ബാലന്‍സ് നഷ്ടമായ യുവതി താഴേക്ക് വീണു. സ്റ്റെപ്പില്‍ നിന്നും ഉരുണ്ട് താഴേക്ക് വീഴുന്നതിനിടയില്‍ യുവതിയുടെ തലയും മുഖവും പലയിടത്തും ശക്തമായി ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ അടുത്ത ദിവസം ആശുപത്രയില്‍ നിന്നും പുറത്തുവന്നത് യുവതിയുടെ മരണവാർത്തയാണ്. തലയിലെ ഇടിയുടെ ആഘാതമാണ് മരണ കാരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

shortlink

Post Your Comments


Back to top button