KeralaLatest News

കണ്ണൂര്‍ കളക്ടറുടെ ഉത്തരവ് സിപിഎം തള്ളി !

കണ്ണൂര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന നഴ്‌സുമാരുടെ സമരം നേരിടാന്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള കണ്ണൂര്‍ കളക്ടറുടെ ഉത്തരവിനെതിരെ സിപിഎം രംഗത്ത്. ഉത്തരവ് ശരിയായ രീതിയിലുള്ളത് അല്ലെന്നും, ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ വിവിധ തരത്തിലുള്ള രോഗികളെ പരിചരിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്നും, ഉത്തരവ് പിന്‍വലിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരം നേരിടാനാണ് കളക്ടര്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button