Latest NewsIndiaNews

രാജി ഭീഷണി മുഴക്കി മായാവതി

ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ ദളിതര്‍ക്കെതിരായ ആക്രമണം ചര്‍ച്ചചെയ്യാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ എംപി സ്ഥാനം രാജിവെക്കുകയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി.സഭയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഇടപെട്ടപ്പോള്‍ പ്രതിഷധിച്ച്‌ അവര്‍ ഇറങ്ങിപ്പോകുകയും ചെയ്തു.

ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ബഹളം കാരണം ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ മായാവതിയുടേത് നാടകമാണെന്ന് ആരോപിച്ചു.ഇനി ഒൻപതുമാസത്തെ കാലാവധിയാണ് മായാവതിക്ക് രാജ്യസഭയില്‍ ബാക്കിയുള്ളത്.

ഉത്തര്‍പ്രദേശില്‍ 19 എംഎല്‍എമാര്‍ മാത്രമുള്ള മായാവതിക്ക് ഇനി ഒരു തിരിച്ചുവരവും സാധ്യമല്ല. അതുകൊണ്ട് രാഷ്ട്രീയത്തില്‍ പുതുശ്വാസം കിട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണ് മായാവതിയുടെ ഈ രാജി പ്രഖ്യാപനം എന്നാണു വിലയിരുത്തൽ.യു.പിയില്‍ നടക്കുന്നത് ഗുണ്ടാരാജാണെന്നും രാജിക്കത്ത് ഇന്ന് തന്നെ ചെയര്‍മാന് ദൂതന്‍ വശം കൊടുത്തയക്കുമെന്നും മായാവതി പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button