ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഗോപാല്‍കൃഷ്ണ ഗാന്ധി യാക്കൂബ് മേമന്റെ വധ ശിക്ഷക്കെതിരെ വാദിച്ച ആളാണെന്ന ആരോപണവുമായി ശിവസേന രംഗത്ത്. 1993ലെ മുംബൈ ബോംബ് സ്ഫോടനത്തില്‍ പ്രതിയായി കണ്ട് തൂക്കിക്കൊന്ന യാക്കൂബ് മേമന് വേണ്ടി വാദിച്ച ആളെയാണ് പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാർത്ഥിയായി കൊണ്ടുവന്നിരിക്കുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി.
യാക്കൂബ് മേമനെ രക്ഷിക്കുന്നതിനായി രാഷ്ട്രപതിക്ക് കത്തെഴുതിയ ആളാണ് ഗോപാൽ കൃഷ്ണ ഗാന്ധിയെന്ന് ശിവസേന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് റാവത്ത് ആരോപിച്ചു.യാക്കൂബ് മേമന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ബംഗാള്‍ ഗവര്‍ണറായിരുന്ന ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ തികഞ്ഞ ഒരു ഗാന്ധീയനായ വ്യക്തിയാണ് ഗോപാല്‍കൃഷ്ണ ഗാന്ധിയെന്നും അതിനാല്‍ തന്നെ മനുഷ്യര്‍ക്കെതിരെയുള്ള ആക്രമണത്തിനെതിരെ അദ്ദേഹം നിലപാടുകള്‍ സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പറഞ്ഞു.
Post Your Comments