തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ സംബന്ധിച്ച് ഇറങ്ങിയ സന്ദേശം വ്യാജമെന്ന് മുന്‍മേല്‍ശാന്തി. ബി.നിലവറ തുറക്കാതിരിയ്ക്കാനാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം പറയുന്നുബി.നിലവറയുടെ രഹസ്യമെന്ന പേരിലുള്ള പ്രചരണങ്ങള്‍ വ്യാജമെന്ന് തെളിയുന്നു. നിലവറയെ ക്ഷേത്രാചാരവുമായി ബന്ധിപ്പിക്കുന്ന ഓഡിയോ ക്ലിപ്പിലെ ശബ്ദം വ്യാജമെന്ന് ക്ഷേത്രത്തിലെ കീഴ്ശാന്തിയും ശബരിമല മുന്‍ മേല്‍ശാന്തിയുമായ ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി. തന്റെ പേരിലുള്ള വ്യാജ ക്ലിപ്പിനെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നാഗ ബന്ധന പൂട്ടിട്ട് അടച്ചിരിക്കുന്ന ബി നിലവറ തുറന്നാല്‍ കടലുമായി ബന്ധിപ്പിച്ചിരിക്കുന്ന തുരങ്കം വഴി കടല്‍ വെള്ളം ഇരച്ച് കയറുമെന്ന് വരെ പ്രചരണങ്ങളുണ്ട്. എന്നാല്‍ ഇതെല്ലാം യുക്തിക്ക് നിരക്കാത്തതാണെന്ന് പറയുന്ന പുതിയ ശബ്ദരേഖ പ്രചരിക്കുന്നത് ഗോശാല വിഷ്ണു വാസുദേവന്‍ നമ്പതിരിയുടെ പേരിലാണ്. ബി നിലവറയ്ക്ക് ക്ഷേത്രാചാരവുമായി ബന്ധമുണ്ടെന്നും നിധി അമൂല്യമാണെന്നും സ്ഥാപിക്കാന്‍ ചരിത്രത്തെ കൂട്ടുപിടിക്കുന്നതാണ് ശബ്ദരേഖ.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റെതല്ലെന്നും വസ്തുതയെ കുറിച്ച് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്ന സാഹചര്യത്തില്‍ പോലീസ് ഹൈടെക്ക് സെല്ലില്‍ പരാതി നല്കാന് തീരുമാനിച്ചു. ബി നിലവറയെ ആചാരവുമായി ബന്ധിപ്പിക്കുന്ന കഥയ്ക്ക് ആധികാരികത കിട്ടാനാണ് ക്ഷേത്രം പൂജാരിയുടെ പേരിലുള്ള വ്യാജ പ്രചരണം.
Post Your Comments