Latest NewsKerala

പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കി !

തൃശൂര്‍: തൃശൂര്‍ പാവറട്ടയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. എങ്ങണ്ടിയൂര്‍ സ്വദേശി വിനായകാണ് ആത്മഹത്യ ചെയ്തത്. പൊലീസിന്റെ മര്‍ദ്ദനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. മഫ്തിയിലുള്ള പോലീസ് സംഘം ഇന്നലെ ഉച്ചയോടെയാണ് വിനായകിനെയും, ശരത്തിനെയും കസ്റ്റഡിയില്‍ എടുത്തത്.
 
മാല മോഷണക്കുറ്റം ആരോപിച്ച് കേസ് എടുക്കണം എന്ന് ആരോപിച്ച് ഇവരെ പോലീസ് മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ലൈസന്‍സില്ലാത്ത വാഹനം ഇല്ലാത്തതിനാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പോലീസ് വ്യക്തമാക്കി. ആത്മഹത്യയില്‍ വ്യാപക പ്രതിഷേധമാണ് പോലീസിനെതിരെ ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button