അബുദാബി : ലോകത്തിലെ മികച്ച രണ്ടാമത്തെ നഗരം എന്ന വിശേഷണം അബുദാബി സ്വന്തമാക്കി. ഇപ്സോസ് സിറ്റി ഇന്‍ഡക്സ് സര്‍വേയില്‍ ന്യൂയോര്‍ക്ക് ആണ് ഒന്നാമത്. 16 – 64 വയസ്സ് പ്രായക്കാരായ 18,000 പേരുമായി 26 രാജ്യങ്ങളില്‍ നടത്തിയ അഭിമുഖ സര്‍വേയിലൂടെയാണ് നഗരങ്ങളെ തിരഞ്ഞെടുത്തത്.
സര്‍വേയില്‍ പങ്കെടുത്ത 21 ശതമാനം പേരും വ്യാപാര വാണിജ്യ രംഗത്തെ മികച്ച നഗരമായി അബുദാബിയെ വിലയിരുത്തി.
രാജ്യാന്തര സമൂഹത്തിന് സംതൃപ്തിയോടെ ജോലി ചെയ്യാനും ജീവിക്കാനും കഴിയുന്ന നഗരമായാണ് അബുദാബി വിലയിരുത്തപ്പെട്ടതെന്ന് അബുദാബി ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് സഈദ് ഗോബാഷ് പറഞ്ഞു.
ടൂറിസം മികവും നിര്‍ണായകമായി. രാജ്യാന്തര മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ ഇപ്സോസിന് ലോകത്തെ 88 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. 1975ല്‍ ഫ്രാന്‍സില്‍ സ്ഥാപിതമായ ഇപ്സോസ് നിയന്ത്രിക്കുന്നത് റിസര്‍ച് പ്രഫഷണലുകളാണ്.
Post Your Comments