Latest NewsNewsIndia

നടിയുടെ ചിത്രം പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ വനിതാ കമ്മിഷൻ

തിരുവനന്തപുരം : കൊച്ചിയിൽ ആക്രമണത്തിന് ഇരയായ പ്രമുഖനടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് തമിഴ് മാധ്യങ്ങൾക്കെതിരെ നടപടിയുമായി കേരള വനിതാ കമ്മിഷൻ രംഗത്ത്. നടിയുടെ ചിത്രവും പേരും പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷൻ തമിഴ്നാട് വനിതാ കമ്മിഷനും പബ്ലിക് റിലേഷൻസ് വകുപ്പിനും കത്തയച്ചു.

നടൻ ദിലീപ് അറസ്റ്റിലായ അവസരത്തിലാണ് മാധ്യമങ്ങളുടെ വിവാദ നടപടി. ആക്രമണത്തിന് ഇരയായ നടിയുടെ പേരും ചിത്രവും ചില തമിഴ് മാധ്യമങ്ങൾ ഒന്നാം പേജിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഈ സംഭവത്തിലാണ് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷൻ കത്തയച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button