കൊച്ചി: പള്‍സര്‍ സുനിയുമായി ജയിലില്‍ ഗൂഢാലോചന നടത്തിയ നടനെയും നടിയെയും എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല? എന്തുകൊണ്ട് അവരുടെ മൊഴി എടുക്കുന്നില്ല? ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയോട് ചോദിച്ച ചോദ്യമാണ്. ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയിലാണ് ഇതൊക്കെ പറയുന്നത്.
പള്‍സര്‍ സുനി സഹതടവുകാരന്‍ വിഷ്ണുവിന്റെ പേരില്‍ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വിളിച്ച ഫോണ്‍ കോളിലാണ് ചില പ്രമുഖ സിനിമാ പ്രവര്‍ത്തകരുടെ പേര് പരാമര്‍ശിക്കുന്നത്. ഒന്നര കോടി രൂപ നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് പറയാന്‍ രണ്ടര കോടി രൂപ നല്‍കാന്‍ സിനിമാ രംഗത്ത് ആളുണ്ടെന്നായിരുന്നു ഭീഷണി.
നടന്‍ പൃഥ്വിരാജ്, നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ പേരുകളാണ് കോളില്‍ പരാമര്‍ശിച്ചിരുന്നത്. ഈ ഫോണ്‍ കോളിന്റെ റെക്കോര്‍ഡിംഗ് സഹിതമാണ് ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്. കോളില്‍ പരാമര്‍ശിക്കുന്ന ഇവരുടെ മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ഇതാണ് ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.
Post Your Comments