വമ്പൻ വിലക്കുറവിൽ ഫോക്സ്വാഗണ് ഹാച്ച്ബാക്ക് പോളോ ജിറ്റിഐ (GTI) നിങ്ങൾക്ക് ഇപ്പോള്‍ സ്വന്തമാക്കാം. വിപണിയിൽ വേണ്ടത്ര ചലനം സൃഷ്ടിക്കാൻ പോളോ ജിറ്റിഐക്ക് സാധിക്കാത്തതിനെ തുടർന്നാണ് 25.65 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള പോളോ ജിറ്റിഐ ഏകദേശം ആറ് ലക്ഷത്തിനടുത്ത് വിലകുറച്ച് ഫോക്സ്വാഗണ് വിൽപ്പന നടത്തുന്നത്. ഇത് പ്രകാരം മുംബൈയിലെ ചില ഡീലര്‍ഷിപ്പുകളില്‍ ഓഫര്‍ വിലയില്‍ 19.99 ലക്ഷം രൂപയ്ക്ക് (മുംബൈ എക്സ്ഷോറൂം) പോളോ ജിറ്റിഐ (GTI) സ്വന്തമാക്കാനാകും.
ഫിയറ്റ് അബാര്‍ത്ത് 595, മിനി കൂപ്പര്‍ എസ് എന്നീ കാറുകളോട് മത്സരിക്കാൻ പോളോ ജിറ്റിഐ (GTI)യെ കമ്പനി കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇന്ത്യയിലെത്തിച്ചത്. എന്നാൽ കരുത്തിനൊത്ത രൂപമില്ലാത്തതും ത്രീ ഡോര്‍ പതിപ്പും പോളോയ്ക്ക് വൻ തിരിച്ചടി നൽകി.
Post Your Comments