Latest NewsKeralaNews

സെൻകുമാറിനു ജാമ്യം

കൊച്ചി: മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറിനു ഹെെക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. സെൻകുമാർ സമർപ്പിച്ച ജാമ്യപേക്ഷ ഇനി തിങ്കളാഴ്ച്ച പരിഗണിക്കും. മതസ്പർദ വളർത്തുന്ന പ്രസ്താവന നടത്തുന്ന അഭിമുഖത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ടി.പി. സെൻകുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബർ പൊലീസ് സ്റ്റേഷൻ കേസെടുത്തത്.
സെൻകുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റർ സജി ജയിംസ്, റിപ്പോർട്ടർ റംഷാദ് എന്നിവർ ക്രൈംബ്രാഞ്ച് എഡിജിപി നിതിൻ അഗർവാളിന് അഭിമുഖത്തിന്റെ പൂർണരൂപമടങ്ങിയ ടേപ്പ് കൈമാറിയിരുന്നു. വിവാദ പരാമർശങ്ങൾ ഇതിലുണ്ടെന്നു കണ്ടെത്തിയതോടെ നിയമോപദേശം തേടി. ഇതേത്തുടർന്നാണ് കേസെടുത്തത്. ഇതേ തുടർന്നാണ് സെൻകുമാർ ഹെെക്കോടതിയെ സമീപിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button