തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്തു റോഡുകളും നിരത്തുകളും കൈയേറിയവർക്ക് മുന്നറിയപ്പുമായി പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ രംഗത്ത്. പൊതുമരാമത്തു റോഡുകളും നിരത്തുകളും കൈയേറിയവർ സ്വയം ഒഴിഞ്ഞു പോകണം. അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്നും ജി. സുധാകരൻ പറഞ്ഞു.
ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയമപരമായ സഹായം ഉണ്ടാകും. റോഡിനു വെളിയിൽ സ്വകാര്യ ഭൂമി വാടകയ്ക്കെടുത്ത് കച്ചവടം നടത്താൻ വഴിയോര കച്ചവടക്കാർ തയാറാകണം. കുറച്ചു പേരുടെ റോഡ് കൈയേറ്റമാണ് മുഴുവൻ ജനങ്ങളുടെയും സഞ്ചാര സൗകര്യം ഇല്ലാതാക്കുന്നത്. കോടികളുടെ റോഡു നിർമാണം ഒരു വൃഥാ ജോലിയായി മാറുന്നത് സംസ്കാര സമ്പന്നമായ കേരള ജനതയ്ക്ക് ഭൂഷണമല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Post Your Comments