
ദുബായ്: ജ്വല്ലറി ആക്രമിച്ച് 3 മില്യണ്‍ ദിര്‍ഹം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച അഞ്ചംഗ സംഘം പിടിയിൽ. ഇന്റര്‍നാഷണല്‍ സിറ്റിയില്‍ സ്ഥിതിചെയ്യുന്ന ജ്വല്ലറിയിലാണ് സംഘം ആക്രമണം നടത്തിയത്. മോഷണം നടന്ന് 48 മണിക്കൂറിനുള്ളിൽ ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റാണ് പ്രതികളെ കണ്ടെത്തിയത്.
അറസ്റ്റിലായ അഞ്ച്പേരും ഏഷ്യക്കാരാണ്. അല്‍ ഐനിലെ അതിര്‍ത്തി പ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്നു മൂന്ന് പേര്‍. മറ്റ് രണ്ട് പേരില്‍ ഒരാള്‍ റുവൈസിലും ഒരാള്‍ അബൂദാബിയിലുമായിരുന്നു. ജ്വല്ലറി ജീവനക്കാര്‍ക്ക് നേരെ കുരുമുളക് സ്പ്രേ ഉപയോഗിച്ച ശേഷം അവരെ പൂട്ടിയിട്ടിട്ടാണ് മോഷണം നടത്തിയത്. 60 മില്യണ്‍ ദിര്‍ഹം വിലവരുന്ന ആഭരണങ്ങള്‍ ജ്വല്ലറിയിലുണ്ടായിരുന്നു.
Post Your Comments