Latest NewsKerala

അമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞ് അബന്ധത്തില്‍ കിണറ്റില്‍ വീണു ; പിന്നീട് നടന്നത് സാഹസികമായ സംഭവങ്ങള്‍

കൂത്തുപറമ്പ് : അമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞ് അബന്ധത്തില്‍ കിണറ്റില്‍ വീണു. പിന്നീട് അവിടെ നടന്നത് സാഹസികമായ സംഭവങ്ങള്‍. കുളിപ്പിക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്ന് ഒന്‍പതുമാസം പ്രായമുള്ള അഫാസാണ് കിണറ്റില്‍ വീണത്. മമ്പറം പറമ്പായി കുഴിയില്‍പീടികയില്‍ ഷക്കീന മന്‍സിലില്‍ റയ്‌സലിന്റെയും സറീനയുടെയും മകനാണ് അഫാസ്.

ഞായറാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം. ഇടതുകൈയില്‍ കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ച് കുനിഞ്ഞിരുന്ന് വലതു കൈകൊണ്ട് സോപ്പെടുക്കുമ്പോള്‍ മാതാവിന്റെ കൈയില്‍ നിന്ന് വഴുതി കിണറില്‍ വീഴുകയായിരുന്നു. 18 കോല്‍ ആഴമുള്ള കിണറില്‍ ഏഴുകോലോളം വെള്ളമുണ്ടായിരുന്നു. സമീപത്തെ പറമ്പില്‍ ജോലി ചെയ്യുകയായിരുന്ന സമീപവാസികളായ ഷഫീറും മുഹമ്മദും സറീനയുടെ കരച്ചില്‍കേട്ട് ഓടിയെത്തി. സംഭവമറിഞ്ഞ് ഇവര്‍ കിണറിലേക്ക് എടുത്തുചാടി. വെള്ളത്തിലേക്ക് താണുപോകുകയായിരുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനിടെ കൈക്ക് പരിക്കേറ്റ ഇരുവരെയും കൂത്തുപറമ്പ് അഗ്‌നിരക്ഷാസേനയിലെ ലീഡിങ് ഫയര്‍മാന്‍ കെ.കെ.ദിലീഷും സംഘവും ചേര്‍ന്ന് കരയ്‌ക്കെത്തിച്ചു. പരിക്കേറ്റ കുഞ്ഞിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വജീവന്‍ അവഗണിച്ചും കുഞ്ഞിനെ രക്ഷിച്ച ഷഫീറിനെയും മുഹമ്മദിനെയും നാട്ടുകാര്‍ അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button