പിരാന: വിവാഹ ദിനത്തിൽ സാധാരണ വധുവരന്മാർക്ക് എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്ന തിളക്കമുള്ള സമ്മാനങ്ങളാണ് ലഭിക്കുക. പക്ഷേ വിവാഹ ദിനത്തിൽ മന്ത്രി പുത്രിക്കും വരനും ലഭിച്ചത് മറക്കാൻ ആഗ്രഹിക്കുന്ന സമ്മാനവും. മുട്ടയേറായിരുന്നു ആ സമ്മാനം. സംഭവം ബ്രസീലാണ്. ബ്രസീലിലെ ആരോഗ്യമന്ത്രി റിക്കാർഡോ ബറോസിന്‍റെ മകളും പിരാന സ്റ്റേറ്റ് അസംബ്ലി അംഗവുമായ മരിയ വിക്ടോറിയ ബറോസിന്‍റെ വിവാഹത്തിനാണ് മുട്ടയേറ് പ്രതിഷേധം നടന്നത്. ബ്രസീലിൽ മിഷേൽ തെമർ മന്ത്രി സഭയ്ക്കെതിരെയുള്ള പ്രതിഷേധമാണ് മുട്ടയേറിലൂടെ പ്രകടിപ്പിച്ചത്.
നൂറിലധികം പ്രതിഷേധക്കാരാണ് വിവാഹത്തിൽ മുട്ടയേറിഞ്ഞത്. വിവാഹത്തിനെത്തിയ പല വിഐപികൾക്കും കിട്ടി മുട്ടയേറ്.
Post Your Comments