മുംബൈ : കാറുകള്‍ക്ക് 6 ലക്ഷം രൂപ വരെ വില കിഴിവ് പ്രഖ്യാപിച്ച് ഫോക്സ് വാഗണ്‍. വമ്പന്‍ വിലക്കുറവില്‍ ഫോക്സ് വാഗണ്‍ ഹോട്ട് ഹാച്ച്ബാക്ക് പോളോ GTI സ്വന്തമാക്കാം. 25.65 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യയിലെത്തിയ പോളോ GTI വില ഏകദേശം ആറ് ലക്ഷത്തിനടുത്ത് കുറച്ചാണ് ഫോക്സ് വാഗണ്‍ വിറ്റഴിക്കുന്നത്. ആദ്യഘട്ടത്തില്‍ ഹാച്ച്ബാക്ക് പോളോ GTI-യുടെ 99 മോഡലുകളാണ് കമ്പനി ഇങ്ങോട്ടെത്തിച്ചിരുന്നത്. എന്നാല്‍ വേണ്ടത്ര സ്വാധീനം വിപണിയിലുണ്ടാക്കാന്‍ GTI-ക്ക് സാധിച്ചിരുന്നില്ല. ഇതിനാലാണ് ഇത്ര വലിയ ഓഫര്‍ നല്കി സ്റ്റോക്ക് വിറ്റഴിക്കാന്‍ കമ്പനിയുടെ നീക്കമെന്നാണ് വിവരം. ഇതോടെ 19.99 ലക്ഷം രൂപയ്ക്ക് (മുംബൈ എക്സ്ഷോറൂം) GTI സ്വന്തമാക്കാം.
നിലവില്‍ മുംബൈയിലെ ചില ഡീലര്‍ഷിപ്പുകളില്‍ ഓഫര്‍ വിലയില്‍ പോളോ GTI വില്‍പ്പന ആരംഭിച്ചതായി സൂചനയുണ്ട്. ഫിയറ്റ് അബാര്‍ത്ത് 595, മിനി കൂപ്പര്‍ എസ് എന്നീ ശക്തര്ക്കിടയിലേക്കാണ് ഫോക്സ് വാഗണ്‍ പോളോ GTI അവതരിപ്പിച്ചിരുന്നത്. കരുത്തിനൊത്ത രൂപം അവകാശപ്പെടാന്‍ സാധിക്കാത്തതും ത്രീ ഡോര്‍ പതിപ്പ് ആണെന്നതും വിപണിയില്‍ GTI-ക്ക് തിരിച്ചടിയേകി. 1.8 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിന് 189 ബിഎച്ച്പി കരുത്താണ് നല്‍കുക. സെവന് സ്പീഡാണ് ഗിയര്‍ബോക്സ്.
7.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. മണിക്കൂറില്‍ 233 കിലോമീറ്ററാണ് പരമാവധി വേഗത.
Post Your Comments