Latest NewsIndia

സ്വത്ത് തര്‍ക്കത്തിനിടെ പിതാവിനോട് മക്കളുടെ ക്രൂരത ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

ബഗല്‍കോട്ട് : സ്വത്ത് തര്‍ക്കത്തിനിടെ പിതാവിനോട് മക്കളുടെ ക്രൂരത. കര്‍ണാടകയിലെ ബഗല്‍കോട്ടിലാണ് പുതിയ സംഭവം. സ്വത്ത് തര്‍ക്കത്തിനിടെ സ്വന്തം പിതാവിനോട് മോശമായി പെരുമാറുന്ന രണ്ട് ആണ്‍ മക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഗ്രാമവാസികള്‍ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിതാവിനെ രണ്ടുപേരും ചേര്‍ന്ന് നീളമുള്ള മര കമ്പില്‍ കെട്ടിയിടുന്നതാണ് വീഡിയോ. പിന്നീടിവര്‍ പിതാവിനെ പാടത്തേയ്ക്ക് വലിച്ചു കൊണ്ടുപോയി. അതേസമയം സംഭവത്തില്‍ പോലീസ് കേസെടുത്തതായി അറിവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button