
പ്രസാര്‍ഭാരതി സൗജന്യമായി ഡി.ടി.എച്ച് സെറ്റ് ടോപ് ബോക്സുകള്‍ നക്സൽ ബാധിത പ്രദേശങ്ങളിൽ വിതരണം ചെയാനുള്ള നടപടി സ്വീകരിച്ചു. 10 ലക്ഷം ഡി.ടി.എച്ച് സെറ്റ് ടോപ് ബോക്സുകള്‍ വിതരണം ചെയാനാണ് അധികൃതരുടെ തീരുമാനം.
പൊതുമേഖലാ പ്രക്ഷേപണ ബ്രാഞ്ചിൻറെ നിർദേശ പ്രകാരം, ഇടതുപക്ഷ തീവ്രവാദം വ്യാപകമായ പ്രദേശങ്ങളിൽ ജനങ്ങൾക്ക് സൗജന്യമായി 5-10 ലക്ഷം ഡിടിഎച്ച് സെറ്റ് ടോപ്പ് ബോക്സുകൾ നൽകും.നക്സൽ ബാധിത പ്രദേശങ്ങളിൽ സെറ്റപ്പ് ബോക്സുകൾ വിതരണം ചെയ്യുമെന്ന്കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. റായ്പൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നക്സൽ ബാധിത സംസ്ഥാനങ്ങളിലെ വിദൂര, ആദിവാസി മേഖലകളിൽ ജനങ്ങൾക്ക് വിവിധ വികസന പദ്ധതികളുമായി ബന്ധിപ്പിക്കാൻ ഇതു വഴി കഴിയുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
പദ്ധതിയിലൂടെ നക്സൽ ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രതിമാസം 100 ടെലിവിഷൻ ചാനലുകള്‍ സൗജന്യമായി കാണാൻ സാധിക്കും.
Post Your Comments