കണ്ണൂര്‍: നഴ്‌സുമാരുടെ സമരം നേരിടാന്‍ ജില്ലാ ഭരണകൂടം ശക്തമായ നടപടിയിലേക്ക്. നഴ്‌സുമാരുടെ സമരം നേരിടാന്‍ കണ്ണൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂരിലെ 144 ആശുപത്രികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ആശുപത്രിയില്‍ ജോലി ചെയ്യാനെത്തുന്ന നഴ്‌സിങ് വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു. 18 ദിവസമായി നഴ്‌സുമാര്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നടപടി. തിങ്കളാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് ജില്ലയിലെ നഴ്‌സിങ് കോളേജുകളില്‍ അധ്യയനം നിര്‍ത്തണമെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഒഴികെയുള്ള എല്ലാവരെയും സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളില്‍ വിന്യസിപ്പിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
നഴ്‌സിങ് വിദ്യാര്‍ഥികളെ വിട്ടുനല്‍കണമെന്ന് ചൂണ്ടിക്കാട്ടി ജില്ലയിലെ എട്ട് നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍മാരോട് കലക്ടര്‍ ആവശ്യപ്പെട്ടു. ദിവസം 150 രൂപ വീതം വിദ്യാര്‍ഥികള്‍ക്ക് ശമ്പളവും കൂടാതെ വാഹന സൗകര്യവും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് നല്‍കും. കോളേജില്‍ നിന്ന് വിദ്യാര്‍ഥികള്‍ ആശുപത്രികളിലേക്ക് പോകുമ്പോ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Post Your Comments