ശരിയായ ഉറക്കമില്ലെങ്കില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. ഉറക്കം കുറഞ്ഞാലും കൂടിയാലും ഈ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മാറ്റമില്ല. ഉറക്കം കുറഞ്ഞാല്‍ നിങ്ങളുടെ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് നോക്കാം…
* ബിപി കൂടാനുള്ള ഒരു പ്രധാന കാരണമാണ് ഉറക്കമില്ലായ്മ. ഇത് ഹൃദയപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും.
* ഉറക്കമില്ലായ്മ അമിത വണ്ണത്തിന് കാരണമാകുന്നുണ്ട്. ഉറക്കമില്ലാത്തത് ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് കൊഴുപ്പ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. അമിതവണ്ണത്തിലേക്ക് നയിക്കാന്‍ ഇത് ധാരാളമാണ്. മതിയായ ഉറക്കം തന്നെയാണ് ആദ്യത്തെ പരിഹാരം.
* പ്രമേഹം ഉണ്ടാകുന്ന മിക്കവരിലും ഒരു കാരണമായി കണ്ടെത്തിയത് അവരുടെ ഉറക്കമില്ലായ്മയാണ്. നല്ല ഉറക്കം കിട്ടാത്തത് നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.
* ഉറക്കം എത്രമാത്രം കുറയുന്നുവോ അത്രമാത്രം പ്രതിരോധശേഷി ശരീരത്തില്‍ നിന്നും കുറഞ്ഞു കൊണ്ടേയിരിക്കുന്നു. ഫ്രീ റാഡിക്കല്‍സിനെ പ്രതിരോധിയ്ക്കാനുള്ള ശരീരത്തിന്റെ കഴിവു കുറയും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകും. രാത്രിയിലാണ് ശരീരത്തില്‍ ഹോര്‍മോണിന്റെ ഉല്‍പാദനം നടക്കുന്നത്. ഇതിന്റെ അസന്തുലിതാവസ്ഥ പല അപകടങ്ങള്‍ക്കും വഴിവെക്കുന്നു.
* വിഷാദരോഗം ഉണ്ടാക്കാനും ഇത്തരത്തില്‍ ഉറക്കമില്ലായ്മ കാരണമാകുന്നുണ്ട്. വിഷാദരോഗം ഉള്ളവരില്‍ 15% പേരെങ്കിലും ഉറക്കപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ട്.
* കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രശ്നമാണ് തലവേദന. ഉറക്കത്തിന്റെ അളവ് കുറയുന്തോറും തലവേദന വര്‍ദ്ധിയ്ക്കുമെന്ന കാര്യത്തില്‍ അനുഭവസ്ഥര്‍ക്ക് തര്‍ക്കമില്ല.
Post Your Comments