ക്യാന്‍സര്‍ തുടക്കത്തില്‍ കണ്ടുപിടിയ്ക്കാന്‍ കഴിയാത്തതാണ് പലപ്പോഴും രോഗങ്ങളെ ഏറെ ഗുരുതരമാക്കുന്നത്. നേരത്തെ ചികിത്സ നേടിയാല്‍ ഏതു രോഗങ്ങളെപ്പോലെയും ഇതും ചികിത്സിച്ചു മാറ്റാന്‍ കഴിയും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കു ക്യാന്‍സര്‍ സാധ്യതയുണ്ടോയെന്നു നേരത്തെ തിരിച്ചറിയാന്‍ സാധിയ്ക്കും.
പ്രത്യേകിച്ചൊരു കാരണവും കൂടാതെ പെട്ടെന്ന് തൂക്കം കുറയുകയാണെങ്കില്‍ ക്യാന്‍സര്‍ സാധ്യതയെപ്പറ്റി ചിന്തിയ്ക്കണം. പുകവലി ശീലമുള്ളവര്‍ക്ക് ക്യാന്‍സര്‍ സാധ്യത ഏറെക്കൂടുതലാണ്. പ്രത്യേകിച്ച് തൊണ്ട്, ലംഗ്‌സ്, മൗത്ത് ക്യാന്‍സര്‍ സാധ്യതകള്‍.ശരീരത്തില്‍ റേഡിയേഷനേല്‍പ്പിയ്ക്കുന്ന ജോലികള്‍ ചെയ്യുന്നവരാണെങ്കില്‍ സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.
കൂടുതല്‍ ശസ്ത്രക്രിയകള്‍ക്കു വിധേയരായിട്ടുണ്ടെങ്കില്‍, ഇതു മൂലം ശരീരത്തില്‍ സ്‌കാര്‍ ടിഷ്യൂ ഉണ്ടെങ്കില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. ഫ്രിഡ്ജില്‍ വച്ച ഭക്ഷണം ഒന്നില്‍ കൂടുതല്‍ തവണ ചൂടാക്കി ഉപയോഗിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഘടകമാണ്. വീണ്ടും വീണ്ടും ഒരേ എണ്ണ തന്നെ പാചകത്തിന് ഉപയോഗിയ്ക്കുന്നവരുണ്ട്. എണ്ണ ലാഭിയ്ക്കാന്‍ വേണ്ടി ചെയ്യുന്ന ഈ പ്രവൃത്തി ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.
Post Your Comments