Latest NewsNewsInternationalNews StorySpecials

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദ്വീപ്‌ 

ജപ്പാനിലെ പുരാതനമായ മത കേന്ദ്രമാണ് ഒക്കിനോഷിമ ദ്വീപ്‌. ഈ ദ്വീപില്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. അതും നഗ്നരായി മാത്രം. നൂറ്റാണ്ടുകളായി പിന്തുടര്‍ന്ന് വരുന്ന പാരമ്പര്യത്തിന്റെ ഭാഗമായാണ് ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്.  പരമ്പരാഗത ഷിന്റോ മതവിശ്വാസം പിന്തുടരുന്നതിനാലാണ് സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം ഇല്ലാത്തത്.

ദ്വീപില്‍ പുരുഷന്മാര്‍ക്ക് പ്രവേശിക്കണമെങ്കിലും ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. കടലില്‍ കുളിച്ച് ശുദ്ധി വരുത്തി പൂര്‍ണ നഗ്നനായി വേണം ദ്വീപില്‍ പ്രവേശിക്കാന്‍. ഈ ദ്വീപില്‍ പ്രവേശിക്കുന്നവര്‍ ദ്വീപുമായി ബന്ധപ്പെട്ട ഒരു വിവരവും മറ്റുള്ളവരുമായി പങ്കുവെക്കാന്‍ പാടില്ല. ഒക്കിനോഷിമ ദ്വീപില്‍ പ്രതിവര്‍ഷം 200 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക. എല്ലാ വര്‍ഷവും മെയ്‌ 27നാണ് സന്ദര്‍ശകര്‍ക്ക് ഈ ദ്വീപിലേക്ക് പ്രവേശിക്കാനാകുക. പ്രവേശനം ലഭിക്കുന്നവര്‍ കര്‍ശനമായ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ഷിന്റോ മത പ്രകാരം ആര്ത്തവകാലം അശുദ്ധിയാണ്. അതിനാലാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. മറ്റ് എന്തെങ്കിലും കാരണങ്ങള്‍ ഈ നിരോധനത്തിന് പിന്നില്‍ ഉണ്ടോ എന്നുള്ളത് ഇന്നും അജ്ഞാതമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button